അനിലച്ചേച്ചി part-1

അനില ചേച്ചിയും ഞാനും കടന്ന് പോയ ജീവിതത്തിലെ ചില സന്ദർഭങ്ങൾ അത്‌ എനിക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്തതാണ്.

ജീവിതത്തിൽ ഒരിക്കലും കണ്ടുമുട്ടാനോ പരിചയപ്പെടാനോ സാധ്യത ഇല്ലാത്ത രണ്ട് വ്യക്തികൾ ആണ് ഞാനും അനില ചേച്ചിയും. പക്ഷെ സാഹചര്യങ്ങൾ അത്‌ നമ്മളെ എത്തേണ്ട സ്ഥലത്ത് എത്തേണ്ട സമയത്ത് എത്തിക്കും. “എല്ലാത്തിനും അതിൻ്റെതായ സമയമില്ലേ ദാസാ” എന്ന് കേട്ടിട്ടില്ലേ.

ഇനി അനില ചേച്ചിയെ പറ്റി പറയാം. അനില ചേച്ചി ഒരു ഭാര്യ ആണ്. ഒരു കുട്ടിയുടെ അമ്മ. ഭർത്താവ് വിദേശത്തു ജോലിയാണ്. കഥകളിൽ കാണുന്നത് പോലെ വിദേശത്തുള്ള ഭർത്താവിനെ പറ്റിച്ചു നാട്ടിലുള്ള ആൺപിള്ളേരെ അന്വേഷിച്ചു നടക്കുന്ന ഒരു ആളല്ല കേട്ടോ.

ആളൊരു പാവം ആണ്. മുഖത്തേക്ക് നോക്കുമ്പോൾ ഒരു ജാഡയും അഹങ്കാരവും ഉള്ളതായിട്ടൊക്കെ തോന്നുമെങ്കിലും ഈ പറഞ്ഞതൊന്നും മനസ്സിൽ പോലും ഇല്ലാത്ത ഒരാൾ.

എൻ്റെ ജീവിതത്തിലേക്ക് ചേച്ചി കടന്ന് വന്നതിനെപ്പറ്റി പറയാം. ചേച്ചിയെ കല്യാണം കഴിച്ചു കൊണ്ട് വന്നത് എൻ്റെ വീടിന് തൊട്ടടുത്താണ്. അവരുടെ കല്യാണം 2010-ൽ കഴിഞ്ഞതാണ്. കല്യാണം കഴിഞ്ഞ ഉടനെ തന്നെ ചേട്ടൻ അനില ചേച്ചിയെയും കൊണ്ട് ദുബായിലേക്ക് പോയി. അതുകൊണ്ട് തന്നെ അനില ചേച്ചിയെ കല്യാണത്തിന് ശേഷം ഒന്ന് കാണണോ പരിചയപ്പെടാനോ പറ്റിയിരുന്നില്ല.

അതിനിടക്ക് രണ്ട് വട്ടം ലീവിന് വന്നിരുന്നെങ്കിലും എൻ്റെ ക്ലാസുകൾ പരീക്ഷ ഇതെല്ലാം കാരണം വീട്ടുകാരുടെ ജയിലിൽ ആയിരുന്നു. ഞാൻ പത്താം ക്ലാസ്സ്‌ കഷ്ട്ടിച്ചു പാസായ എൻ്റെ ഭാവി അവർക്ക് പ്രധാനപെട്ടതാണല്ലോ. കുറ്റം പറയാൻ പറ്റില്ല.

അനില ചേച്ചി ഗർഭിണി ആയിരുന്ന സമയത്ത് ചേച്ചിയുടെ വീട്ടിലും ആയിരുന്നു.അങ്ങനെ ഞങ്ങൾക്ക് പരിചയപ്പെടാൻ നീണ്ട 10 വർഷങ്ങൾ വേണ്ടി വന്നു.

10 വർഷങ്ങൾ വലിയ മാറ്റങ്ങൾ ആയിരുന്നു എനിക്കും നമ്മുടെ നാടിനും സംഭവിച്ചത്. എനിക്ക് ജോലി ആയി, നാട്ടിൽ മൊത്തം കൊറോണ ആയി, ലോക്ക്ഡൗൺ ആയി. അങ്ങനെ പലതും കഴിഞ്ഞ വർഷം ദുബായിൽ നിന്ന് ലോക്ക്ഡൗൺ സമയത്താണ് ചേച്ചിയും കുഞ്ഞും നാട്ടിൽ എത്തിയത്.

സ്ത്രീകൾക്കും കുട്ടികൾക്കും മാത്രം ആയിരുന്നു അന്ന് തിരികെ ഇന്ത്യയിലേക്ക് പോരാൻ മുൻഗണന ഉണ്ടായിരുന്നത്. ചേട്ടന് ജോലി വിട്ട് പോരാനും പറ്റില്ലല്ലോ.

അങ്ങനെ വന്ദേ ഭാരത് മിഷൻ വഴി ചേച്ചിയും കുഞ്ഞും നാട്ടിൽ എത്തി. ചേട്ടൻ്റെ വീട്ടിൽ അപ്പച്ചനും അമ്മച്ചിയും മാത്രമേ ഉള്ളൂ. പിന്നെ അന്ന് വരുന്നവർക്ക് ക്വാറന്റൈൻ ഉള്ളതുകൊണ്ട് നാട്ടിൽ ഉള്ള വണ്ടിക്കാരൊക്കെ ഓട്ടം പോകാൻ മടിയും കാണിച്ചു.

എയർപോർട്ടിൽ പോയി ആരെങ്കിലും അവരെ പിക് ചെയ്ത് നാട്ടിലുള്ള ക്വാറന്റൈൻ സെന്ററിൽ എത്തിക്കണം. താഴത്തെ അപ്പച്ചൻ വന്നു കാര്യം പറഞ്ഞപ്പോ എൻ്റെ അപ്പൻ കണ്ണും പൂട്ടി ഓക്കേ പറഞ്ഞു. “അവനിവിടെ വെറുതെ ഇരിക്കുവല്ലേ, അവൻ പൊക്കോളും” എന്ന്.

അല്ലേലും വരുന്ന വള്ളിയെല്ലാം നമ്മുടെ മണ്ടക്കാണ് വരാറ്. രാവിലേ തന്നെ പാസ്സ് ഒ. ക്കെ എടുത്ത് ഞാൻ എയർപോർട്ടിൽ എത്തിയിരുന്നു.

10 മണി കഴിഞ്ഞപ്പോൾ ചേച്ചിയും കുഞ്ഞും വന്നു. അന്ന് കല്യാണത്തിന് ശേഷം ഞാൻ ആദ്യമായിട്ടാണ് ചേച്ചിയെ കാണുന്നത്. ചേച്ചിയാണേൽ എന്നെ കണ്ടിട്ടുമില്ല.

ഞാൻ ഇറങ്ങി പിൻ ഡോർ തുറന്ന് കൊടുത്തു. പെട്ടന്നുള്ള വരവായത് കൊണ്ട് അധികം ലഗ്ഗേജ് ഒന്നും ഉണ്ടായിരുന്നില്ല. ഇല്ലെങ്കിൽ ഞാൻ പെട്ടി ചുമന്നു മരിച്ചേനെ. കുഞ്ഞു നല്ല ഉറക്കത്തിലായിരുന്നു.

അവിടുന്ന് ഏകദേശം 4 മണിക്കൂർ എടുക്കും നാട്ടിൽ എത്താൻ. എനിക്കാണേൽ സ്പീഡിൽ പോകുന്നത് ഇഷ്ട്ടവുമല്ല.

യാത്ര തുടങ്ങി കുറേ ദൂരം മുന്നോട്ട് വന്നു. ആരും ഒന്നും മിണ്ടുന്നില്ല. നിശബ്ധത മാത്രം. ആ നിശ്ശബദ്ധതക്ക് വിരാമമിട്ട് ചേച്ചി എന്നോട് ചോദിച്ചു, “ഉണ്ണിയല്ലേ?”

ഞാൻ അതെന്ന് മറുപടി കൊടുത്തു. എന്നെ കണ്ടിട്ടുണ്ടോന്ന് ഞാൻ തിരിച്ചു ചോദിച്ചു, “കല്യാണ വീഡിയോയിൽ എല്ലാരും ഉണ്ടല്ലോ, അപ്പോ ചേട്ടൻ എല്ലാരേം കാണിച്ചു തന്നു. പിന്നെ അപ്പച്ചൻ പറഞ്ഞായിരുന്നു ഉണ്ണിയാ വിളിക്കാൻ വരുന്നതെന്ന്.”

“ആ, അത്‌ നന്നായി. ഔപചാരികമായ പരിചയപ്പെടൽ എന്തായാലും വേണ്ടി വന്നില്ല.”

“ഉണ്ണി ആളങ്ങു വലുതായി പോയല്ലോ?”

“പിന്നെ നിങ്ങള് പോയിട്ട് 10 വർഷം ആയില്ലേ. വളരാതെ പിന്നെ?”

2 പേരും ചിരിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ വഴിയിൽ ഒരു ഹോട്ടലിൽ കയറി ഞാൻ പാർസൽ വാങ്ങി. ഒഴിഞ്ഞ സ്ഥലം നോക്കി വണ്ടി ഒതുക്കി കഴിക്കാൻ തുടങ്ങി.

കൊച്ച് ഉറക്കമൊക്കെ കഴിഞ്ഞ് കുരുത്തക്കേടുകൾ തുടങ്ങിയിരുന്നു. ഞങ്ങൾ വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളുമൊക്കെ പറഞ്ഞുകൊണ്ടിരുന്നു.

ഏകദേശം 3 മണിയോടെ സ്ഥലത്ത് എത്തി. ക്വാറന്റൈൻ സെന്റർ അവിടുത്തെ ഒരു ഹോസ്റ്റൽ ആയിരുന്നു. അവിടെ എത്തിയപ്പഴാണ് മുൻകൂട്ടി രജിസ്റ്റർ ചെയ്താലേ അഡ്മിഷൻ കിട്ടു എന്നറിഞ്ഞത്.

മെഡിക്കൽ ഓഫീസറെ വിളിച്ചപ്പോൾ ഹോം ക്വാറന്റൈൻ ഇരിക്കാം എന്ന് പറഞ്ഞു. പക്ഷെ അപ്പച്ചനും അമ്മച്ചിക്കും പ്രായം ആയതുകൊണ്ട് അവിടെ നിൽക്കുന്നത് റിസ്ക് ആണ് താനും.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌