അനിലച്ചേച്ചി part-2
പിന്നെ ഇവരെ കൂട്ടികൊണ്ട് വന്ന എനിക്കുo ഹോം ക്വാറന്റൈൻ ഉണ്ട്. ഞാൻ അപ്പനെ വിളിച്ചു എന്താ ചെയ്യണ്ടതെന്ന് ചോദിച്ചു. താഴത്തെ അപ്പച്ചനും വീട്ടിൽ ഉണ്ടായിരുന്നു. അങ്ങനെ ചർച്ചകൾക്കൊടുവിൽ എൻ്റെ വീടിൻ്റെ 1st ഫ്ലോറിൽ ഞങ്ങൾക്കുള്ള ക്വാറന്റൈൻ സെന്റർ റെഡി ആയി.
എൻ്റെ മുറിയും, അതിനോട് ചേർന്നു തന്നെ മറ്റൊരു മുറിയും ആണ് മുകളിലത്തെ നിലയിൽ ഉള്ളത്. അപ്പുറത്തെ മുറിയിൽ AC ഇല്ലാത്തത് കൊണ്ട് എൻ്റെ മുറിയിൽ ചേച്ചിയെയും കൊച്ചിനെയും നിർത്താൻ തീരുമാനിച്ചു. മറ്റേ മുറിയിൽ ഞാനും.
ഞങ്ങൾ അങ്ങനെ വീട്ടിൽ എത്തി. ഞാൻ നേരെ ഓടിയത് എൻ്റെ റൂമിലേക്ക് ആയിരുന്നു. ആകെ അലങ്കോലം ആയി കിടക്കുന്ന മുറി ഒന്ന് റെഡി ആക്കി വച്ചില്ലെങ്കിൽ അവരെന്തു കരുതും. പെട്ടന്ന് തന്നെ എല്ലാം സെറ്റ് ആക്കി.
എൻ്റെ പുതപ്പും തലയിണയും മറ്റേ മുറിയിലേക്കും മാറ്റി. അമ്മ പുതിയ ബെഡ്ഷീറ്റും സാധനങ്ങളും മുറിയിൽ ഒരുക്കി വച്ചിരുന്നു. ഇനി അടുത്ത 14 ദിവസങ്ങൾ ഈ മുറികൾക്കുള്ളിൽ കഴിഞ്ഞു കൂടണം.
സമയം കളയാൻ ഒരു ടീവി പോലും മുകളിൽ ഇല്ല എന്നുള്ളത് അതിലേറെ ദുഖമുളവാക്കുന്നതായിരുന്നു.
അന്ന് വൈകിട്ട് ഞങ്ങൾക്കുള്ള ഭക്ഷണം സ്റൈർകേസിൽ വച്ചിരുന്നു. ഒരുമിച്ചിരുന്നാണ് കഴിച്ചത്. ദുബായിലെ ഓരോ കാര്യങ്ങൾ അനില ചേച്ചി ഇങ്ങനെ പറയുന്നുണ്ടായിരുന്നു.
അന്നത്തെ യാത്രയുടെയാണോ എന്നറിയില്ല എനിക്ക് നല്ല തലവേദന ഉണ്ടായിരുന്നു. ഞാൻ കഴിച്ചെന്നു വരുത്തി പെട്ടന്ന് ഗുഡ് നൈറ്റ് പറഞ്ഞു ഉറങ്ങാൻ കിടന്നു. അപ്പുറത്തു കുഞ്ഞിൻ്റെ ബഹളം ഒക്കെ കെട്ട് എപ്പഴോ ഉറങ്ങി പോയി.
പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോ തലക്കെന്തോ വല്ലാത്ത ഭാരവും ശരീരം മുഴുവൻ വല്ലാത്ത വേദനയും. ഞാൻ ഒന്ന് ഞെട്ടി. “ദൈവമേ, എനിക്ക് കൊറോണ ആണോ?”
മനസ്സിൽ അപ്പനെ ഒന്ന് പ്രാകി. ഏത് നേരത്താണോ അവരെ കൂട്ടികൊണ്ട് വരാൻ പോകാൻ തോന്നിയത്. എനിക്കാകെ പേടിയായി.
ഫോൺ എടുത്ത് അപ്പനെ വിളിച്ചു കാര്യം പറഞ്ഞു, ചേച്ചിയുടെയും കുഞ്ഞിൻ്റെയും ടെസ്റ്റ് തലേദിവസം എയർപോർട്ടിൽ എടുത്തിരുന്നെങ്കിലും റിസൾട്ട് വന്നിരുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് പനി ആണെന്ന് അറിഞ്ഞപ്പോൾ ചേച്ചിക്കും ആകെ വെപ്രാളമായി. കുഞ്ഞുള്ളതല്ലേ, തൊട്ടടുത്തുള്ള ഹെൽത്ത് സെന്ററിലേക്ക് അപ്പൻ വിളിച്ചു കാര്യം പറഞ്ഞു.
അര മണിക്കൂറിനുള്ളിൽ ഒരു ആംബുലൻസ് വീടിന് മുന്നിൽ വന്നു നിന്നു. ഹോസ്പിറ്റലിൽ പോയി 2 മണിക്കൂറിനുള്ളിൽ തന്നെ ടെസ്റ്റ് കഴിഞ്ഞ് തിരികെ വീട്ടിലും എത്തിച്ചു അവർ.
ഡോക്ടർ പറഞ്ഞതനുസരിച്ചു പാരസെറ്റമോളും ഒന്ന് രണ്ട് ആന്റിബയോട്ടിക്കുകളും അപ്പൻ വാങ്ങി വച്ചിരുന്നു.
അന്ന് വൈകിട്ടോടെ ചേച്ചിയുടെയും കൊച്ചിൻ്റെയും റിസൾട്ട് വന്നു. നെഗറ്റീവ് ആയിരുന്നു, അത് അറിഞ്ഞപ്പോൾ തന്നെ എൻ്റെ പാതി ജീവൻ നേരെ വീണു. ഇനി അവർക്ക് ഒരു ടെസ്റ്റ് കൂടി ഉണ്ട് ഒരാഴ്ച കഴിഞ്ഞ്.
പിറ്റേ ദിവസം ആണ് എൻ്റെ റിസൾട്ട് വരുന്നത്. എൻ്റെ ക്ഷീണം മാറുന്നതും ഇല്ല.
ക്വാറന്റൈൻ ആയതുകൊണ്ട് വീട്ടുകാർക്ക് ആർക്കും അടുത്തേക്ക് വരാനും പറ്റാത്ത അവസ്ഥ. ആകെയുള്ളത് അനില ചേച്ചിയും കൊച്ചുമാണ്.കൊച്ചിന് നെഗറ്റീവ് ആയതുകൊണ്ട് അവനെ എൻ്റെ അടുത്ത് കൊണ്ട് വരുന്നതും റിസ്ക് ആണ്.
അനില ചേച്ചി ഇടക്ക് വന്നു നോക്കും. ഫുഡും മരുന്നും എടുത്ത് തരും. അങ്ങനെ എൻ്റെ എല്ലാ കാര്യങ്ങളും നോക്കി. ഞാൻ പറഞ്ഞു, “ചേച്ചി, ഞാൻ കഴിച്ചോളാം, കുഴപ്പമില്ലാന്നൊക്കെ.”
“അതെന്താടാ, ഞങ്ങളെ കൂട്ടാൻ വന്നിട്ടല്ലേ നീ ഇങ്ങനെ കിടക്കുന്നെ. അപ്പോ ഞാൻ അല്ലെ നിൻ്റെ കാര്യങ്ങളൊക്കെ നോക്കണ്ടേ?”
നമ്മുടെ ജീവിതത്തിൽ അമ്മമാർ നമ്മളെ വല്ലാതെ കെയർ ചെയ്യും. പിന്നെ ഒരു കല്യാണം ഒക്കെ കഴിച്ചാൽ ഭാര്യമാർ അമ്മയുടെ സ്ഥാനം ഏറ്റെടുക്കും.
എൻ്റെ സാഹചര്യങ്ങളൊക്കെ ശരിക്കും ഇതിനൊക്കെ വിപരീതം ആയിരുന്നു. അമ്മയുടെ ജോലി തിരക്കും അച്ഛൻ്റെ ദേഷ്യവും ഞാൻ അങ്ങനെ ആരുടെയും സ്നേഹം അറിഞ്ഞു വളർന്നിട്ടില്ല.പഠിക്കണം, വീട്ടിലെ അത്യാവശ്യം ജോലി ചെയ്യണം. തെറ്റ് ചെയ്താൽ വലിയ ശിക്ഷകളും.
പക്ഷെ അന്ന് അനില ചേച്ചിയുടെ കേറിങ് എനിക്ക് വല്ലാത്ത ഒരു അത്ഭുതം ആയിരുന്നു. ഒരിക്കലും കിട്ടാത്ത പുതിയ ഒരു അനുഭവം ആയിരുന്നു അത്. എനിക്ക് ചേച്ചിയോട് ഒരു ഇഷ്ടവും ബഹുമാനവും ഒക്കെ തോന്നി തുടങ്ങിയിരുന്നു.
അന്ന് രാത്രി ഉറങ്ങിയതിന് ശേഷം നെറ്റിയിൽ ഒരു ചൂട് സ്പർശം. ഞാൻ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. ആരോ പുതപ്പ് വലിച്ചു എൻ്റെ മേലേക്ക് ഇടുന്നത് അറിഞ്ഞു. നെറ്റിയിൽ വീണ്ടും ആരോ തൊട്ട് നോക്കുന്നു.
ഞാൻ ആ കൈകൾ എൻ്റെ കൈക്കുള്ളിലാക്കി മുറുകെ പിടിച്ചു. പനി വല്ലാതെ അങ്ങ് കൂടി കണ്ണ് തുറക്കാൻ പോലും പറ്റാത്ത അവസ്ഥ ആയിരുന്നു. എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി.
പിറ്റേന്ന് രാവിലേ എഴുന്നേൽക്കുമ്പോൾ ഞാൻ കാണുന്നത് അനില ചേച്ചി എൻ്റെ കട്ടിലിനടുത്ത് ഒരു കസേര ഇട്ടു എൻ്റെ ബെഡിലേക്ക് തല ചായ്ച്ചു വച്ച് ഉറങ്ങുന്നതാണ്. ചേച്ചിയുടെ കൈകൾ അപ്പോഴും എൻ്റെ കൈകൾക്കുള്ളിൽ തന്നെ ആയിരുന്നു.
ഞാൻ കൈ പതിയെ വിട്ട് ചേച്ചിയെ തട്ടി വിളിച്ചു. ചേച്ചി ഞെട്ടി എഴുന്നേറ്റ് എന്നെ നോക്കി. ചേച്ചിയുടെ മുഖത്ത് നല്ല ഉറക്ക ക്ഷീണം ഉണ്ടായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ